KeralaLatest News

പള്ളിത്തർക്കം; സെന്‍റ് മേരീസ് പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാ അധ്യക്ഷന്‍ ഉപവാസം തുടങ്ങി

കൊച്ചി: പഴന്തോട്ടം സെൻറ് മേരീസ് പള്ളിയിൽ യാക്കോബായാ ഓർത്തഡോക്സ് തർക്കത്തെ തുടര്‍ന്ന് പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മരണം വരെ ഉപവാസം ആരംഭിച്ചു. ഓര്‍ത്തഡോക്സ് പക്ഷം ഇന്നലെ പുലര്‍ച്ചെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

അതിനിടെ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കുന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ഓര്‍ത്തഡോക്സ് വിഭാഗം പുലര്‍ച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പഴംതോട്ടം സെന്‍റ് മേരീസ് പള്ളിയിലെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായത്.

ഓര്‍ത്തഡോക്സ് വികാരിയുടെ നേതൃത്വത്തില്‍ അമ്ബതോളം വിശ്വാസികളാണ് പള്ളിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തി. കോടതി വിധി അനുസരിച്ച്‌ തങ്ങള്‍ പള്ളിയില്‍ ആരാധനക്കായി എത്തിയതാണെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വിശദീകരിച്ചു.

ഇതിനിടെ വിശ്വാസിയായ റാഹേല്‍ പൗലോസിന്റെ മൃതദേഹം പള്ളിക്കകത്ത് സംസ്കരിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യം ഉന്നയിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍, പുറത്തുനിന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാം എന്ന ധാരണയിലെത്തി. സംസ്കാരചടങ്ങുകള്‍ക്ക് യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള ഇരുപതോളം വിശ്വാസികള്‍ മാത്രമാണ് സെമിത്തേരിയില്‍ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button