ബെയ്ജിംഗ്: കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു.വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21ആയി. നേരത്തെ 19 പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം ഖനിയില്‍ ജോലി നടകുന്നതിനിടെ മേല്‍ഭാഗം ഇടിഞ്ഞ് വീണായിരുന്നു അപകടം. 2 തൊഴിലാളികള്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദുരന്തനിവാരണ സേനയിൽ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments