ന്യൂഡൽഹി : ബാധ്യതകള്‍ പ്രതിസന്ധിയിലാക്കിയ പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ യാത്ര വരുമാനത്തില്‍ 20 ശതമാനത്തിന്‍റെ വര്‍ദ്ധനവ്. 2018 ഒക്ടോബര്‍ – ഡിസംബര്‍ പാദത്തിലാണ് എയര്‍ ഇന്ത്യ വരുമാന നേട്ടം സ്വന്തമാക്കിയത്.
ഈ പാദത്തില്‍ 5,538 കോടി രൂപായാണ് കമ്പനി വരുമാന വര്‍ദ്ധന നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ഇതേപാദത്തില്‍ 4,615 കോടി രൂപയായിരുന്നു വരുമാനം. എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കടബാധ്യത 48,000 കോടി രൂപയിലധികമാണ്.
Post Your Comments