കോഴിക്കോട് : നിപ വൈറസ് പടർന്നുപിടിച്ച സമയം ആശുപത്രികളിൽ സേവനം നടത്തിയ ജീവനക്കാർ നിരാഹാര സമരത്തിലേക്ക്. സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അത് നടപ്പാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരം ആരംഭിക്കുന്നത്.
മെഡിക്കല്‍ കോളജ് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ രാപ്പകല്‍ സമരം നിരാഹാര സമരമാക്കി മാറ്റാന്‍ സമരസമിതി തീരുമാനിച്ചത്.നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തവരെ ഒഴിവാക്കികൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 16 മുതല്‍ നിരാഹാരസമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദിവസമായി ജീവനക്കാര്‍ രാപ്പകല്‍ സമരം നടത്തുകയാണ്.
Post Your Comments