തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ കൂടുതല്‍ സൗകര്യങ്ങല്‍ ഒരുക്കുന്നു. ഇതിനായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൈതൃകരീതിയിലാണ് പുരോഗമിക്കുന്നത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പാതകള്‍ ഗ്രാനൈറ്റ് പാകി മിനുക്കി. പദ്ധതിയുടെ ഭാഗമായി എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറകള്‍ കുടുതല്‍ സ്ഥാപിക്കും. വിശ്രമകേന്ദ്രം, ശുചിമുറികള്‍, മൂന്ന് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
78.55 കോടി രൂപയുടെ പദ്ധതി ഈ മാസം 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ക്ഷേത്രത്തിന് ഒന്നര മീറ്റര്‍ ചുറ്റളവിലെ വൈദ്യുതി, ടെലിഫോണ്‍, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ചു, ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടി. ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുങ്ങുന്നുണ്ട് .പത്മതീര്‍ത്ഥ കുളത്തിന്‍റെ നവീകരണവും നടക്കുന്നുണ്ട്.
Post Your Comments