KeralaLatest News

ആലപ്പാട് ജനകീയ സമരം: മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ആലപ്പാട്: കൊല്ലം ആലപ്പാട് കരിമണല്‍ ഖനന പ്രശ്നത്തില്‍ ചര്‍ച്ചക്കായി മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവരെയാണ് ചര്‍ച്ചക്കായി മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.

ജനകീയ സമരത്തിന് വന്‍ പിന്തുണ ലഭിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്.

സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. അതേസമയം, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് സമരസമിതിയുടെ നിലപാട്.

വരുന്ന 19 ന് ആലപ്പാടിനെ രക്ഷിക്കാന്‍ കേരളമാകെ ബഹുജനമാര്‍ച്ചിന് ആഹ്വാനമുണ്ട്. വിവിധ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കഴിഞ്ഞു. സര്‍ക്കാരിന്‍റെ നിലപാട് മാറ്റം സ്വാഗതം ചെയ്ത സമരസമിതി പക്ഷേ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button