ജിദ്ദ : ഉംറ നിർവഹിച്ച് നാട്ടിലേക്കു മടങ്ങിയ മലയാളി മരിച്ചു. തൃശൂർ വട്ടേക്കാട് രായംമരക്കാർ വീട്ടിൽ ആർ.വി ഹമീദ് ആണ് (77) ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ ബോഡിങ് പാസെടുത്ത് വിമാനത്തിനായി കാത്തിരിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. കുടുംബസമേതമാണ് ഉംറയ്ക്കെത്തിയത്. മുസ്‌ലിം ലീഗ് വട്ടേക്കാട് വാർഡ് പ്രസിഡന്റായിരുന്ന ഹമീദ് വട്ടേക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായിരുന്നു. കബറടക്കം ജിദ്ദയിൽ.
ഭാര്യ: ഖദീജ. മക്കൾ: വി.എം.ഷഹദ്, വി.എം.ഷഹീദ് (ഇരുവരും ദുബായ്), ഷംസാദ്, ഹസീന, ജംഷിന. മരുമക്കൾ: ആർ.വി.ഷംസു, ആർ.വി.ഷറഫു, അഫ്സൽ, മുഹ്‌സീന, ഷാംലി.
Post Your Comments