
2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിക്കൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ ബുള്ളറ്റ് 500 എബിഎസ് വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും പരിഷ്‌കരിച്ച ബുള്ളറ്റ് 500 എബിഎസിനുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
1.86 ലക്ഷം രൂപയാണ് വില. എബിഎസ് സ്ഥാപിക്കുന്നതിലൂടെ വിലയിൽ 14,000 രൂപ കൂടി വർദ്ധിപ്പിച്ചു. എബിഎസ് ഉൾപ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങൾ കമ്പനി ബൈക്കിൽ വരുത്തിയിട്ടില്ല എന്നാണ് വിവരം. ബുള്ളറ്റ് 350, 350 ES, ക്ലാസിക് 350 മോഡലുകള്‍ക്കാണ് ഇനി എബിഎസ് ലഭിക്കാനുള്ളത്.
Post Your Comments