Latest NewsIndia

14 വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിന തടവ്

താനെ: പതിനാലു വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിനതടവ്. 28,000 രൂപ പിഴയും കോടതി വിധിച്ചു. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞത്. പിന്നീട് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നടത്തുന്ന ഭക്ഷണശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു പ്രതി മുഹമ്മദ് മന്‍സൂര്‍. അമ്മയ്ക്ക് സുഖമില്ലാതായപ്പോള്‍ പെണ്‍കുട്ടി കട തനിച്ച് കൈകാര്യം ചെയ്ത അവസരത്തിലാണ് പീഡനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button