തിരുവനന്തപുരം: കെഎസ് ആര്‍ടിസി ജീവനക്കാര്‍ ജനുവരി 16 ന് നടത്താനിരിക്കുന്ന പണിമുടക്ക് പിന്‍വലിക്കുന്നതിനായി അവരുമായി ചര്‍ച്ച നടത്തുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.
മന്ത്രിമാരുടെ നേതൃത്വത്തിലുണ്ടാക്കിയ ഒത്തുത്തീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതിരുന്നതോടെയാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. സംയുക്ത ട്രേഡ് യുണിയന്‍റേതാണ് തീരുമാനം. കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട് മുഴുവന്‍ താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നുള്ള ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം, പിരിച്ചുവിട്ട കെഎസ്‌ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരം ശക്തമാക്കുന്നു. ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം.
ഏകദേശം 3,861 കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം നടക്കുമ്ബോഴും സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എംപാനല്‍ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയില്‍ എംപാലനലുകാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Post Your Comments