ഉഴമലയ്ക്കല്‍: ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മരങ്ങാട് മുക്കോലക്കല്‍ ഷിജു ഭവനില്‍ ഷിജു-സൗമ്യ ദമ്ബതികളുടെ ആറുമാസം പ്രായമുള്ള മകള്‍ ക്രിസ്റ്റീനയ്ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. സൗമ്യ ക്രിസ്റ്റീനയെ വീടിന്റെ മുന്‍വശത്തെ ഹാളില്‍ കിടത്തിയിട്ട് മൂത്ത കുട്ടിയെ കുളിപ്പിക്കാന്‍ പോയസമയത്താണ് നായ വീടിനുള്ളില്‍ കയറി കുഞ്ഞിനെ ഉപദ്രവിച്ചത്. കരച്ചില് കേട്ട് സൗമ്യ ഓടിയെത്തുമ്ബോഴേയ്ക്കും ക്രിസ്റ്രീനയുടെ മുഖത്തും കഴുത്തിലും,വലതു കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ഉടന്‍ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാലിന്യ നിക്ഷേപം കാരണം ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം ഇവിടെ തെരുവ് നായ ആടുകളെ കടിച്ചു കൊന്നിരുന്നു.
Post Your Comments