Latest NewsIndia

ശബരിമല റിവ്യൂഹര്‍ജി; കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന

ന്യൂഡല്‍ഹി :  ശബരിമല എല്ലാ പുനഃപരിശോധനാഹര്‍ജികളും പരിഗണിക്കുമ്ബോള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന. അയ്യപ്പഭക്തരുടെ ദേശീയ സംഘ‍ടന (National Ayyappa Devotees Association – NADA) എന്ന സംഘടനയാണ് സുപ്രീംകോടതിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്.

ജനുവരി 22-നാണ് ഹര്‍ജികള്‍ വാദം കേല്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. തുറന്ന കോടതിയിലാകും വാദം കേള്‍ക്കുന്നത്. ‘

ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.ഖാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button