
ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള അഴിമതിക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്കിയ ഹര്‍ജ്ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും.
ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിക്ക് എതിരായ കേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരന് സതീഷ് ബാബു സനയെ രക്ഷിക്കാന്‍ അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് കേസ്. സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മ്മയ്ക്ക് എതിരെ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയതിനാണ് തനിക്കെതിരായ കേസെന്നാണ് അസ്താനയുടെ വാദം.
അലോക് വര്‍മ്മയെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതത്. അതുകൊണ്ട് തന്നെ വീണ്ടും സിബിഐ തലപ്പത്ത് എത്തണമെങ്കില്‍ രാകേഷ് അസ്താനയ്ക്ക് ഈ കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുകയെന്നത് നിര്‍ണ്ണായകമാണ്.
Post Your Comments