
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയും ബിഹാറും എന്‍.ഡി.എ തൂത്തുവാരുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പസ്വാന്‍. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കാനുള്ള നീക്കം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഗുണകരമാകുമെന്ന് രാം വിലാസ് പസ്വാന്‍ അഭിപ്രായപ്പെട്ടു. ഇത് ഉത്തര്‍പ്രദേശിലും ബിഹാറിലും വിജയം നേടാന്‍ എന്‍.ഡി.എയെ സഹായിക്കും. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ സവര്‍ണ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു.
അവര്‍ എന്തുകൊണ്ട് സവര്‍ണരിലെ പാവങ്ങള്‍ക്ക് വേണ്ടി സംവരണം നടപ്പാക്കിയില്ലെന്നും പസ്വാന്‍ മാധ്യമങ്ങള്‍ നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത ആര്‍.ജെ.ഡിക്ക് ബിഹാറില്‍ അക്കൗണ്ട് തുറക്കാനാവില്ല, രഘുവംശ് പ്രസാദ് സിംഗ്, ജഗ്ദാനന്ദ് സിംഗ് തുടങ്ങിയ ആര്‍.ജെ.ഡി നേതാക്കള്‍ മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണ്. സംവരണത്തെ എതിര്‍ത്ത ഇവര്‍ എങ്ങനെയാണ് അവരുടെ സമുദായത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വോട്ടുചോദിച്ച് ചെല്ലുകയെന്നും പസ്വാന്‍ ചോദിച്ചു
Post Your Comments