Latest NewsIndia

ചൗഹാനും രമണ്‍സിങ്ങും വസുന്ധരയും ഇനി ബിജെപിയുടെ സുപ്രധാന സ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ട മുന്ന് സംസ്ഥാനങ്ങളിലേയും മുന്‍ മുഖ്യമന്ത്രിമാരെ ബിജപി ദേശീയ വൈസ് പ്രസിഡണ്ടുമാരായി നിയമിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന്‍, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യ, ചത്തീസ്ഖഢ് മുന്‍ മുഖ്യമന്ത്രി രമണ്‍സിങ് എന്നിവര്‍ക്കാണ് പാര്‍ട്ടി പുതിയ ചുമതലകള്‍ നല്‍കിയിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് പേരുടെയും സേവനം ഉപയോഗിക്കുകയെന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button