തിരുവനന്തപുരം: നടുക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുളള ഉപകരണമായ നാവിക്കിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഉപകരണത്തിന്റെ വന്‍തോതിലുള്ള നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
.
ആദ്യഘട്ടത്തില്‍ 5,000 എണ്ണം നിര്‍മ്മിക്കാനാണ് കെല്‍ട്രോണിനോട് ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 30,000 നാവിക് ഉപകരണം ഉണ്ടെങ്കില്‍ ആവശ്യം സാമാന്യമായി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍. ജൂണ്‍ മാസത്തോടെ 5,000 നാവിക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
നനഞ്ഞാലും ഒരു കുഴപ്പവും വരാത്ത കവറിംഗാണ് ഇതിനുള്ളത്. സന്ദേശം നല്‍കുന്നതിന് ആദ്യം തയ്യാറാക്കിയ ഭാഷ ഇംഗ്ലീഷായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ കൂടി ലഭിക്കും. നാവിക്കിനൊപ്പം ഒരു മൊബൈല്‍ ഫോണ്‍ കൂടി ഉപയോഗിക്കണം. നേരത്തെ സന്ദേശം സ്വീകരിക്കാനുള്ള സൗകര്യം മാമ്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ തിരിച്ചയയ്ക്കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തി. കാലാവസ്ഥാ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളുമൊക്കെ ഇതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാനാകും. 1500 കിലോമീറ്രര്‍ വരെ പരിധിയുണ്ടാകും.
തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് അവിടെ നിന്ന് നാവിക്കിന്റെ ഓപ്പറേഷന്‍ നിയന്തിക്കാനാണ് തീരുമാനം. സാറ്റലെെറ്റ് വഴിയുളള കാലാവസ്ഥാ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നിയനത്രിക്കുന്നത് ഐ.എസ് .ആര്‍.ഒ ആയിരിക്കും.
Post Your Comments