Latest NewsIndia

ജനജീവിതം ദുരിതത്തിലാക്കി ബെസ്റ്റ് ബസ് സമരം

മുംബൈ: മുംബൈയിലെ ജനജീവിതം ദുരിതത്തിലാക്കി ബെസ്റ്റ് ബസ് സമരം തുടരുന്നു. 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ റോഡ് ഗതാഗതത്തെ ഈ സമരം താളം തെറ്റിച്ചു.

സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചാര്‍ച്ചകള്‍ പരാജയപ്പെട്ടു.ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

നഗരത്തിലെ 27 ബെസ്റ്റ് ബസ് ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നലെ മുനിസിപ്പല്‍ കമ്മിഷണറും ബെസ്റ്റ് ജീവനക്കാരുടെ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.പണിമുടക്കില്‍ ഏകദേശം 25 ലക്ഷം യാത്രക്കാരെ ബാധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്‍റ് മെസോമയെ പ്രോത്സാഹിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button