ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. കിര്‍ത്തി നഗറിലാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമനസേനയുടെ പത്തോളം യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. റെയില്‍വേ ലൈനോട് ചേര്‍ന്ന് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് മൂന്നു മണിക്കൂറോളം തടസപ്പെട്ടു. എന്നാൽ തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments