വെള്ളറട: വിവാഹവേദിയില്‍ നിന്ന് വധു നേരെ പോയത് പരീക്ഷാ ഹാളിലേക്ക്. അലങ്കരിച്ച വിവാഹ വണ്ടിയിലാണ് വധു അച്ചു അഞ്ചാം സെമസ്റ്റര്‍ ബികോം പരീക്ഷയെഴുതാനെത്തിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് കിളിയൂര്‍ മിശിഹാ നഗര്‍ എസ്എസ് ഭവനില്‍ എസ്.എസ്.അച്ചു. വിവാഹം കഴിഞ്ഞയുടനെയാണ് വരന്‍ അഞ്ചുമരംകാല മൈലകുന്ന് അയിന്‍ നിവാസില്‍ ഷീന്‍പ്രസാദിനൊപ്പം അച്ചു പരീക്ഷയ്‌ക്കെത്തിയത്. ഷീന്‍പ്രസാദിന്റെയും വിവാഹം ഇന്നലെ രാവിലെ 10ന് ആയിരുന്നു. വിവാഹം നിശ്ചയിച്ച ശേഷമാണ് പരീക്ഷാതീയതി ഏഴാം തീയതിയില്‍നിന്നു പത്തിലേയ്ക്കു മാറ്റിയ വിവരമെത്തിയത്. കിളിയൂര്‍ ഉണ്ണി മിശിഹാ ദേവാലയത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് വെള്ളറടയിലെ ഹാളില്‍ നടന്ന വിരുന്നുസല്‍ക്കാരത്തിനിടയില്‍ വരനെയും കൂട്ടി വധു പരീക്ഷയ്‌ക്കെത്തുകയായിരുന്നു. 1.30ന് ആരംഭിച്ച പരീക്ഷയ്ക്ക് 1.45നാണ് അച്ചു എത്തിയത്.
Post Your Comments