Latest NewsNewsLife StyleHealth & Fitness

വയര്‍ കുറയണോ? ഇതാ ലെമണ്‍ ഡയറ്റ്

സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ ചാടിയ വയര്‍ ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. വണ്ണം കൂടി, അയ്യോ വയറു ചാടിയല്ലോ എന്നിങ്ങനെയുള്ള കമന്റുകള്‍ കേട്ട് മനസുമടുത്തവര്‍ക്ക് ഇനി സന്തോഷിക്കാം. വയറൊതുക്കി ആകാരഭംഗി വരുത്തുവാനായി ഇതാ ഒരുഗ്രന്‍ നാരങ്ങാ ഡയറ്റ്.

പേര് കേട്ട് പേടിക്കേണ്ട… സംഭവം വളരെ സിംപിളാണ്. ഏഴു ദിവസത്തിനുള്ളില്‍ വയറൊതുങ്ങി ആകാരഭംഗി കൈവരും. നാരങ്ങ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.തടി കുറയാനും ഉത്തമം. ശരീരത്തിലെ അനാവശ്യമായ ടോക്‌സിനുകളെ ഇല്ലാതാക്കാനും അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ലെമണ്‍ ഡയറ്റിലൂടെ സാധിക്കും. ഒപ്പം ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

നാരങ്ങാനീരിന്റെ അംശം പരമാവധി ശരീരത്തില്‍ എത്തിക്കുക എന്നതാണ് ലെമണ്‍ഡയറ്റിന്റെ ഉദ്ദേശം. എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പ്പം ഐസ് ക്യൂബ്, കര്‍പ്പൂര തുളസിയുടെ ഇലകള്‍ എന്നിവയാണ് ലെമണ്‍ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ചാണ് ലെമണ്‍ ഡയറ്റിനുള്ള പാനീയം തയ്യാറാക്കേണ്ടത്. അതിനായി ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് മേല്‍പ്പറഞ്ഞ ചേരുവകള്‍ എല്ലാം ഇതില്‍ ചേര്‍ത്ത് രണ്ട് മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഈ മിശ്രിതം ദിവസവും മൂന്ന് നേരം കുടിക്കുക. കുടിക്കുന്നതിന് മുന്‍പ് ഒരു ഐസ് ക്യൂബ് ഈ പാനീയത്തിലിടുക.

ലെമണ്‍ ഡയറ്റ് ചെയ്യുമ്പോള്‍ പ്രാതലിന് ഫ്രൂട്ട് സലാഡ് മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിന് പുഴുങ്ങിയ മുട്ടയും സാലഡും. അത്താഴത്തിന് സ്‌നാക്‌സോ ബദാമോ കഴിക്കാം. അഞ്ചുദിവസം കഴിയുമ്പോള്‍ മുതല്‍ കാണാം നിങ്ങളാഗ്രഹിച്ച ആ മാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button