ന്യൂഡല്‍ഹി : വര്‍ഗ്ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ എംഎല്‍എ സ്ഥാനത്തില്‍ നിന്നും ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച ലീഗ് യുവ നേതാവ് കെ.എംഷാജിക്ക് ഇന്ന് സുപ്രീം കോടതിയില്‍ നിര്‍ണ്ണായക ദിനം.
അയോഗ്യനാക്കിയ ഹൈക്കോടതിയുടെ രണ്ടാമത്തെ ഉത്തരവ് ചോദ്യം ചെയ്ത് കെഎം ഷാജി നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഐഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി രണ്ടാമെത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.
ആദ്യം എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ആദ്യ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.
Post Your Comments