Latest NewsKeralaIndia

മഞ്ജു ശബരിമല ദ‍ർശനം നടത്തിയതിൽ സ്ഥിരീകരണം നൽകാതെ ദേവസ്വം ബോർഡ്: സ്ഥിരീകരണം വരട്ടെയെന്നു തന്ത്രി

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇതുവരെ ഇതുസംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടില്ല.

ശബരിമല: ചാത്തന്നൂർ സ്വദേശി മഞ്ജു ശബരിമല ദ‍ർശനം നടത്തിയതിൽ സിസിറ്റിവി പരിശോധന അടക്കം കൂടുതൽ നടപടിക്ക് തയ്യാറാകാതെ ദേവസ്വം ബോർഡ്. ജനുവരി രണ്ടിലെ ശുദ്ധിക്രിയയിൽ വിമർശനം കേട്ട തന്ത്രിയും പുതിയ അവകാശവാദങ്ങളിൽ ബോർഡിന്‍റെ സ്ഥിരീകരണം വരട്ടെ എന്ന നിലപാടിലാണ്.മ‍‍‌ഞ്ജുവിന്റെ അവകാശവാദങ്ങളിൽ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കാനും ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇതുവരെ ഇതുസംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടില്ല.

എക്സിക്യൂട്ടീവ് ഓഫീസർ മുഖേനയാണ് തന്ത്രിക്ക് വിവരങ്ങൾ കൈമാറുന്നത്. മുമ്പ് ശ്രീലങ്കൻ സ്വദേശി ശശികല ദർശനം നടത്തിയതിന് ശേഷവും കൂടുതൽ പരിശോധനകൾക്കും സ്ഥിരീകരണത്തിനും തയ്യാറാകാതെ ബോ‍ർഡ് മാറിനിന്നിരുന്നു. ശുദ്ധിക്രിയ അടക്കമുള്ള കാര്യങ്ങൾക്ക് ബോർഡിന്‍റെ ഔദ്യോഗിക സ്ഥിരീകരണം വരട്ടെ എന്ന നിലപാട് എടുക്കുമ്പോൾ ദേവസ്വം ബോർഡാകട്ടെ നടപടികൾ വൈകിപ്പിക്കുകയാണ്.

സമാനമായ തന്ത്രം തന്നെയാണ് ഇത്തവണയും ബോര്‍ഡ് കൈകൊള്ളുന്നത്. ഇതേസമയം തീർത്ഥാടകരുടെ കുറവും ബോർഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വിശ്വാസസംബന്ധമായ വിഷയങ്ങളിൽ കരുതലോടെയുള്ള ബോ‍ർഡിന്റെ നീക്കങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button