തിരുവനന്തപുരം : വന്‍കിട കമ്പനിക്ക് ഇളവ് നല്‍കിയ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നടപടി പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി. പവര്‍ഫാക്ടര്‍ ഇന്‍സന്റീവ് ഇരട്ടിയാക്കിയും , ക്രോസ് സബ്‌സിഡിയില്‍ പ്രത്യേക ആനുകൂല്യം നല്‍കിയുമാണ് വന്‍കിട ഉപഭോക്താക്കളെ റെഗുലേറ്ററി കമ്മീഷന്‍ സഹായിച്ചത്.
ഇതുവഴി 120 കോടി രൂപയുടെ അധിക ബാധ്യതയാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഈ നടപടി പരിശോധിക്കുമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ വേനല്‍കാലത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല.
വന്‍കിടക്കാര്‍ക്കായി പവര്‍ ഫാക്ടര്‍ ഇന്‍സിന്റീസ് ഇരട്ടിപ്പിച്ചെന്ന ആക്ഷേപം പരിശോധിക്കും. ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസിന്റെ സാധ്യത പഠനം തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments