കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിജി പയ്യന്നൂരില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി രക്തസാക്ഷ്യം പരിപാടി സംഘടിപ്പിക്കും.
കോണ്‍ഗ്രസ് എസിന്റെ നേതൃത്വത്തില്‍ 12 നാണ് പരിപാടി. ശനിയാഴ്ച്ച രാവിലെ ഒന്‍പതിന് പയ്യന്നൂര്‍ ആനന്ദതീര്‍ത്ഥാശ്രമത്തില്‍ ഗാന്ധിജി നട്ട മാവിന്‍ ചുവട്ടില്‍ നിന്ന് കണ്ണൂര്‍ വിളക്കുംതറ മൈതാനത്തേക്ക് ഗാന്ധിദര്‍ശന്‍ യാത്ര നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണ്ണറില്‍ വൈകീട്ട് അഞ്ചിന് ഗാന്ധി സ്മൃതി സദസ്സ് നടക്കും. മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
Post Your Comments