തുറവൂര്‍: പാചക വിദഗ്ധരായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തൈക്കല്‍ വെളിയില്പറമ്ബില് വീട്ടില്‍ ദാസന്റെയും ശോഭയുടെയും മക്കളായ അജേഷ് (37) അനീഷ് (35) എന്നിവരാണ് മരിച്ചത്. ഹോട്ടല്‍ ഷെഫുമാരാണ് ഇരുവരും.അനീഷ് കോഴിക്കോട്ടും അജേഷ് എറണാകുളത്തുമാണ് ജോലി ചെയ്യുന്നത്. കോഴിക്കോട്ടെ ജോലി സ്ഥലത്തു നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ അനീഷിനെയും കൂട്ടി അജേഷ് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.
ദേശീയപാതയില്‍ തങ്കി ബിഷപ്പ് മൂര്‍ സ്കൂളിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ വ്യാഴാഴ്ച 3. 45-നാണ് അപകടം. റോഡരികില്‍ വീണു കിടന്ന ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. വിനിതയാണ് അജേഷിന്റെ ഭാര്യ. മകള്‍: ഗൗരി നന്ദന. ധനലക്ഷ്മിയാണ് അനീഷിന്റെ ഭാര്യ. മക്കള്‍: അക്ഷിത,നിരഞ്ജന്.
Post Your Comments