ന്യൂഡല്‍ഹി : സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് സിബിഐ തലപ്പത്ത് തിരിച്ചെത്തി 48 മണിക്കൂറിനുള്ളില്‍ തന്നെ വീണ്ടും പുറത്താക്കിയ കേന്ദ്ര നടപടിക്കെതിരെ തുറന്നടിച്ച് അലോക് വര്‍മ്മ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലോക് വര്‍മ്മ മനസ്സ് തുറന്നത്.
തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള അഴിമതി ആരോപണങ്ങള്‍ ബാലിശമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നോട് ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥനാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തന്നെ പുറത്താക്കിയതില്‍ താന്‍ ദുഖിതനാണ്, സിബിഐയുടെ വിശ്യസ്ഥത ഉയര്‍ത്തിപിടിക്കാനാണ് താന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അലോക് വര്‍മ്മ അഭിമുഖത്തില്‍ വ്യക്തമാക്കി.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മയ്‌ക്കെതിരെ പത്തിലധികം അഴിമതിയാരോപണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നധാതികാര സമിതി അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.
Post Your Comments