കൂടുതലായും കൗമാരക്കാരിൽ കണ്ട് വരുന്ന പ്രശ്നമാണ് വിഷാദരോഗം. സോഷ്യൽ മീഡിയയുടെ ഉപയോഗം തന്നെയാണ് കൗമാരക്കാരിൽ വിഷാദരോഗം ഉണ്ടാക്കാനുള്ള പ്രധാനകാരണമായി മിക്ക പഠനങ്ങളും പറയുന്നത്. സോഷ്യൽ മീഡിയയും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് ജേണൽ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. 11,000 ചെറുപ്പക്കാരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നല്ലൊരു ശതമാനം കൗമാരക്കാരും സോഷ്യൽ മീഡിയയിൽ സമയം ചെലവിടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ മീഡിയ ഏറ്റവും അധികം ഉപയോഗിക്കുന്നത് 14 വയസുള്ള പെൺകുട്ടികളാണെന്ന് ഗവേഷകനായ വ്യോണി കെല്ലി പറയുന്നു. ഇവരില്‍ അഞ്ചില്‍ രണ്ട് പേരും ഏതെങ്കിലുമൊരു സോഷ്യൽ മീഡിയയിൽ ആകൃഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പെൺകുട്ടികളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കൂടി വരാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദിവസവും മൂന്നോ നാലോ മണിക്കൂർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആൺകുട്ടികളിലാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കൂടുതലായി കാണുന്നതെന്ന് കെല്ലി പറയുന്നു.
40 ശതമാനം പെൺകുട്ടികൾക്കും 25 ശതമാനം ആൺകുട്ടികൾക്കും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാരിൽ ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങളുണ്ടാക്കാം. കൗമാരക്കാരിൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം രക്ഷിതാക്കളാണ് നിയന്ത്രിക്കേണ്ടതെന്ന് കെല്ലി പറഞ്ഞു.
Post Your Comments