തിരുവനന്തപുരം: കേസില്‍ പ്രതികളായവര്‍ ബാങ്കിന് ഉളളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും, അവര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ കാണാത്തത് ദുരൂഹത ഉണര്‍ത്തുന്നതായും സെക്രട്ടറിയേറ്റിന് മുന്നിലെ എസ് ബി ഐ ബാങ്ക് ആക്രമണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
ബാങ്കിന്റെ എല്ലാ മൂലയിലും സ്ഥാപിച്ച സിസിടിവിയില്‍ എവിടെയും അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞില്ലെന്ന് ബാങ്ക് ജീവനക്കാരുടെ വാദത്തില്‍ ദുരൂഹതയുണ്ട്. പൊലീസ് ജാഗ്രതയോടെ കൂടി അന്വേഷണം നടത്തി സത്യ സ്ഥിതി പുറത്ത് കൊണ്ട് വരണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു
Post Your Comments