കൊച്ചി: രാവിലെയോടെയാണ് അന്യസംസ്ഥാന ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലെത്തിയത്. ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ വില്‍പ്പനയ്ക്കായെത്തിച്ച മത്സ്യങ്ങളില്‍ നാല്‍പ്പത്തിയഞ്ച് ശതമാനത്തോളവും കേടായ മത്സ്യങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. വേണ്ടത്ര ശീതീകരണ സംവിധാനങ്ങളില്ലാതെ സൂക്ഷിച്ചതാണ് മത്സ്യങ്ങള്‍ കേടാകാന്‍ കാരണമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മത്സ്യങ്ങളില്‍ നിന്ന് അലര്‍ജി അടക്കമുള്ള ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചില മത്സ്യത്തൊഴിലാളികള്‍ തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് അന്വേഷണത്തിനായെത്തിയത്.
Post Your Comments