Latest NewsIndia

പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി , മുന്നോക്ക സംവരണ ബില്ലുകളെ വിമര്‍ശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത്. ലോക്‌സഭയില്‍ ഈ ബില്ലുകള്‍ അവതരിക്കപ്പെട്ട ദിവസം മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമവിധേയമാക്കാനാണ് ശ്രമിക്കുന്നത്. ജാതി-മത, ഹിന്ദു-മുസ്ലിം പരിഗണനകള്‍ക്കതീതമായി തുല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നല്‍കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങള്‍ നോക്കി നടക്കുകയാണ് സര്‍ക്കാര്‍. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ അതിന്റെ ഭാഗമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button