Latest NewsInternational

ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിക്കിടത്തിയ സ്ത്രീയും കുഞ്ഞുങ്ങളും മരിച്ചു

കാഠ്മണ്ഡു: ആര്‍ത്തവത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് മാറ്റിക്കിടത്തിയ സ്ത്രീയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. നേപ്പാളിലെ ബജുരയിലാണ് സംഭവം. ആര്‍ത്തവ അയിത്തത്തിന്റെ പേരില്‍ സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നത് നിയമപരമായി അംഗീകൃതമല്ലെങ്കിലും നേപ്പാളില്‍ പലയിടങ്ങളിലും ഈ ആചാരം തുടരുന്നുണ്ട്. മുപ്പത്തിയഞ്ചുകാരിയായ അംബ ബൊഹ്റയെ ആര്‍ത്തവമായതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാരാണ് വീടിനടുത്തുള്ള ചെറിയ കുടിലിലേക്ക് മാറ്റിയത്. തണുപ്പകറ്റാനായി കുടിലിനുള്ളില്‍ തീയിട്ടിരുന്നു. ഇതില്‍ നിന്ന് വമിച്ച പുക ശ്വസിച്ച് ജനാലയോ മറ്റ് വിടവുകളോ ഇല്ലാത്ത കുടിലിനകത്ത് കിടന്ന് യുവതിയും 12ഉം 9ഉം വയസ്സായ ആണ്‍മക്കളും ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവൂയെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button