KeralaLatest NewsIndia

സംസ്ഥാനത്തു കുഷ്ഠരോഗം കൂടുതൽ പടരുന്നു: 140 പേർക്ക് കൂടി സ്ഥിരീകരണം

ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠരോഗം കൂടുതൽ പടരുന്നു; 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതിൽ തന്നെ രോഗം കണ്ടെത്തിയവരില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണെന്നു കണ്ടെത്തി. ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്നാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.

മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140പേര്‍ക്കുകൂടി രോഗം കണ്ടെത്തിയത്. പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്. ഇവിടെ 50പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ എട്ട് ജില്ലകളിൽ മാത്രമാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സെന്‍ട്രല്‍ ലെപ്രസി ഡിവിഷനെ സമീപിച്ചിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് ഏകദേശം നിർമ്മാർജ്ജനം ചെയ്തിരുന്ന കുഷ്ഠരോഗമാണ് വീണ്ടും പടർന്നിരിക്കുന്നത്.

രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗബാധ കൂടാൻ കാരണമാകുന്നു. രോഗം ബാധിച്ച് വൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വ‌ർധനയുണ്ട്.കഴിഞ്ഞ വര്‍ഷത്തക്കാൾ 2.16 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലായി കാണുന്നത്.രോഗം തിരിച്ചറിഞ്ഞ് തുടക്കം മുതൽ ചികിൽസ തേടിയാൽ രോഗം പൂർണമായും ഭേദമാക്കാനാകും.

shortlink

Related Articles

Post Your Comments


Back to top button