KeralaLatest News

കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവാദ പ്രസംഗം നടത്തിയ കേസിൽ ചലച്ചിത്ര നടൻ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യം തേടിയാണ് കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല വിഷയത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ പേരിലാണ് നടനെതിരെ പോലീസ് കേസെടുത്തത്. പ്രസംഗത്തിനിടെ വിധി പ്രസ്താവിച്ച ജഡ്ജിമാരെയും അദ്ദേഹം വിമർശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി കൊല്ലം തുളസിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.കൊല്ലം ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു വിവാദ പ്രസംഗം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button