ഡൽഹി : വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഖാലിജേബ് എന്ന പുതിയൊരു ആപ്പ് കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പാണ് ഖാലിജേബ് എന്ന യുപിഐ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാണ്.
ഖാലിജേബിന്റെ ബാങ്കിങ് പാർട്ണർ കൊട്ടക് മഹീന്ദ്രാ ബാങ്കാണ്. .രാജ്യത്തെ മറ്റ് യുപിഐ ആപ്പുകളെപ്പോലെ നാഷണല്‍ പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് ഖാലിജേബും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ ഈ ആപ്പിലൂടെ അധികം ബാങ്ക് വിവരങ്ങള്‍ നല്‍കാതെ ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താന്‍ മാത്രമേ സാധ്യമാകൂ. പിന്നാലെ രണ്ട് പ്രത്യേകതകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് ഡിസ്കൗണ്ട് പ്രോഗ്രാം. കൂടുതലായി നടത്തുന്ന പണമിടപാടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ന്യായമായ കിഴിവ് ലഭിക്കുന്നതാണ് പ്രോഗ്രാം. വിദ്യാർത്ഥിയാണോ അല്ലയോ എന്ന് സ്കൂള്‍ ഐഡി കാര്‍ഡ് വച്ച് പരിശോധിക്കും. ഇതുകൂടാതെ ഇടപാടുകള്‍ ട്രാക്ക് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
Post Your Comments