തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് ബിജെപിയും ശബരിമല കര്‍മ സമിതിയും നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ ‘സിപിഐഎം കേരള’ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ചിത്രം പാര്‍ട്ടിക്ക് തന്നെ തലവേദനയായി. ഹര്‍ത്താലിനെ തുടര്‍ന്ന് ഒരു ദിന പത്രത്തില്‍ വന്ന ചിത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഹര്‍ത്താലില്‍ ഏതാനും പേര്‍ കല്ലെറിയുന്നതായിരുന്നു ചിത്രം. ഇതോടൊപ്പം കലാപനീക്കം നടക്കില്ല എന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും അദ്ദേഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസിനു പിന്നിലായി സുരക്ഷിതരായി നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെ കല്ലെറിയുന്നുവെന്നായിരുന്നു ചിത്രത്തിന് ഇംഗ്ലിഷ് പത്രം നല്‍കിയിരുന്ന അടിക്കുറിപ്പ്. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ചിത്രത്തിനടിയില്‍ കമന്റുകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് പോസ്റ്റ് മൊതലാളിക്ക് കാര്യം മനസ്സിലായത്.
Post Your Comments