KeralaLatest NewsIndia

ബിജെപി സമര പന്തലിന് നേരെ കല്ലേറ്: സിപിഎം പ്രവര്‍ത്തകനെ പൊലീസ് പിന്നാലെ ഓടിച്ചു പിടിച്ചു

കല്ലെറിഞ്ഞ ശേഷം സമരസമിതി ഓഫീസില്‍ ഓടി കയറിയ ആളെ പൊലീസ് ഓടിച്ചിട്ടു പിടികൂടി.

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിലെ ബിജെപി നിരാഹാരസമര പന്തലിന് നേരെ കല്ലെറിഞ്ഞ ആളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തച്ചോട്ടുകാവ് സ്വദേശിയായ ബിജു(40) ആണ് പിടിയിലായത്.  സിഐടിയു ട്രേഡ് യൂണിയന്‍ സമര പന്തലില്‍ നിന്നായിരുന്നു കല്ലേറ്. കല്ലെറിഞ്ഞ ശേഷം സമരസമിതി ഓഫീസില്‍ ഓടി കയറിയ ആളെ പൊലീസ് ഓടിച്ചിട്ടു പിടികൂടി.

സിപിഎം പ്രവര്‍ത്തകനാണു പ്രതി. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. മേട്ടുക്കട യൂണിറ്റിലെ സിഐടിയു പ്രവര്‍ത്തകനാണ്പ്രതി. സംഘർഷമുണ്ടാക്കാൻ മനഃപൂർവം പ്രതി ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button