തിരുവനന്തപുരം : സമരാനുകൂലികൾ എസ്‌ബിഐ ബാങ്ക് അടിച്ചുതകർത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ എസ്‌ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകർത്തു. മാനേജർ പോലീസിന് പരാതി കൈമാറിയിട്ടുണ്ട് . പതിനെട്ടോളം ആളുകളാണ് ആക്രമണം നടത്തിയെയതെന്ന് മാനേജർ പറഞ്ഞു.
ബാങ്ക് തുടർന്ന് പ്രവർത്തിക്കാണോ എന്ന കാര്യത്തിൽ അധികൃതർ ആശങ്കയിലാണ്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. അക്രമികൾ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് മാനേജർ പറഞ്ഞു. പോലീസ് ബാങ്കിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ ബാങ്ക് സമരപ്പന്തലിന് സമീപമായിരുന്നിട്ടും അക്രമം നടക്കുമ്പോൾ പോലീസ് സഹായം ലഭിച്ചിരുന്നില്ല.
.
Post Your Comments