അംതാര്‍: രഞ്ജി ട്രോഫിയില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം പാഴാക്കി കേരളം.ഹിമാചലിന്‍റെ 297 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ബാറ്റ് ചെയ്ത കേരളം 286 റണ്‍സിന് പുറത്തായി. 11 റണ്‍സ് ലീഡ് നേടിയ ഹിമാചല്‍ ഇതോടെ മത്സരത്തില്‍ മുന്‍തൂക്കം നേടി. 18 റണ്‍സിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. അഞ്ചു വിക്കറ്റെടുത്ത അര്‍പിത് ഗുലേറിയയാണ് കേരളത്തെ തകര്‍ത്തത്.
സെഞ്ചുറിയുമായി നേടിയിരുന്ന പി.രാഹുല്‍ 127 റണ്‍സില്‍ വീണത് കേരളത്തിന് കൂടുതല്‍ തിരിച്ചടിയായി. 15 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സ്. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് എം.ഡി.നിധീഷും മൂന്ന് റണ്‍സുമായി സന്ദീപ് വാര്യരും മടങ്ങുന്പോള്‍ കേരളം ലീഡിന് 11 റണ്‍സ് അകലെയായിരുന്നു. 14 റണ്‍സുമായി ബേസില്‍ തന്പി പുറത്താകാതെ നിന്നു.
ഹിമാചലിന് വേണ്ടി അര്‍പിത് എന്‍. ഗുലേറിയ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഋഷി ധവാന്‍ മൂന്ന് വിക്കറ്റ് നേടി. മത്സരം സമനിലയില്‍ കലാശിച്ചാലും ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ ബലത്തില്‍ ഹിമാചല്‍ ഒരു പോയിന്‍റെ ഉറപ്പിച്ചു.
Post Your Comments