KeralaLatest News

ആറായിരം അയ്യപ്പ ഭക്തര്‍ ജയിലില്‍, ഇതെന്ത് നീതി ? : പിണറായിക്ക് സ്ത്രീധനം കിട്ടിയതോ കേരളം : രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പിണറായി വിജയനെതിരേയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടത്.

പൊതുമേഖലാ ബാങ്കും സ്‌കൂളും വ്യാപാരസ്ഥാപനങ്ങളുമടക്കം നൂറിലധികം അക്രമസംഭവങ്ങള്‍. 48 മണിക്കൂര്‍ നടുറോഡില്‍ നിയമവിരുദ്ധമായി പന്തല്‍ കെട്ടി ഗതാഗതം തടയല്‍. മന്ത്രിമാരും പാര്‍ട്ടിസെക്രട്ടറിയും ആ പന്തലില്‍ പ്രസംഗിക്കല്‍. ജോലിക്കുപോയ ജീവനക്കാരെ ആക്രമിക്കല്‍ തീവണ്ടികള്‍ തടഞ്ഞുവെക്കല്‍. കഴിഞ്ഞ രണ്ടുദിവസമായി കേരളം കണ്ട അക്രമപരമ്പരകളുടെ ലിസ്റ്റ് ഇനിയും നീണ്ടതാണ്.

എന്നാല്‍ പോലീസിന്റെ കണ്‍മുന്നില്‍ നടന്ന അക്രമങ്ങളില്‍ ഒരാളെപ്പോലും പൊലീസ് കയ്യോടെ പിടികൂടിയില്ലെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. എന്നാല്‍
അയ്യപ്പഭക്തര്‍ ജയിലില്‍ കിടക്കുന്നു. ഇപ്പോഴും റെയ്ഡുകള്‍ തുടരുന്നു. വീട്ടമ്മമാരെപ്പോലും പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നു. ഇതെന്ത് നീതി പിണറായി വിജയന്റെ തറവാട്ട സ്വത്താണോ അതോ സ്ത്രീധനം കിട്ടിയതാണോ കേരളമെന്നും സുരേന്ദ്രന്‍ ചോദിച്ചു. മാധ്യമങ്ങള്‍ക്കെതിരേയും സുരേന്ദ്രന്‍ വിമര്‍ശനം അഴിച്ച് വിടുന്നുണ്ട്.
കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കുറുവടിയും കല്ലും മാരകായുധങ്ങളുമായി പൊലീസിനെ സാക്ഷിയാക്കി നൂറുകണക്കിന് അക്രമസംഭവങ്ങൾ. പൊതുമേഖലാ ബാങ്കും സ്കൂളും വ്യാപാരസ്ഥാപനങ്ങളുമടക്കം നൂറിലധികം അക്രമസംഭവങ്ങൾ. 48 മണിക്കൂർ നടുറോഡിൽ നിയമവിരുദ്ധമായി പന്തൽ കെട്ടി ഗതാഗതം തടയൽ. മന്ത്രിമാരും പാർട്ടിസെക്രട്ടറിയും ആ പന്തലിൽ പ്രസംഗിക്കൽ. ജോലിക്കുപോയ ജീവനക്കാരെ ആക്രമിക്കൽ തീവണ്ടികൾ തടഞ്ഞുവെക്കൽ. കഴിഞ്ഞ രണ്ടുദിവസമായി കേരളം കണ്ട അക്രമപരമ്പരകളുടെ ലിസ്റ്റ്‌ ഇനിയും നീണ്ടതാണ്. എന്നാൽ പോലീസിന്റെ കൺമുന്നിൽ നടന്ന അക്രമങ്ങളിൽ ഒരാളെപ്പോലും പൊലീസ് കയ്യോടെ പിടികൂടിയില്ല. ആരും കസ്ടഡിയിലുള്ളതായി റിപ്പോർട്ടില്ല. ഒരൊറ്റ ക്രിമിനൽ പോലും റിമാൻഡിലായിട്ടുമില്ല. ആറായിരം അയ്യപ്പഭക്തർ ജയിലിൽ കിടക്കുന്നു. ഇപ്പോഴും റെയ്ഡുകൾ തുടരുന്നു. വീട്ടമ്മമാരെപ്പോലും പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നു. ഇതെന്തു നീതി ഇതെന്തു ന്യായം ഇതെന്തു മര്യാദ?പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ? സി. ഐ. ടി. യു മാധ്യമത്തൊഴിലാളികൾ ഒരു ദിവസത്തെ ശബരിമല ഹർത്താലിന് 96 മണിക്കൂർ നേരം തൽസമയസംപ്രേഷണം നടത്തിയിരുന്നല്ലോ പിന്നെ അന്തിച്ചർച്ചകളും. ഞങ്ങൾ നടത്തിയാൽ അക്രമഹർത്താൽ സി പി എമ്മിന്റേത് സ്വമേധയായുള്ള പണിമുടക്ക്. എന്നാപ്പിന്നെ കേരളത്തിനു വെളിയിൽ ഒരു പൂച്ചക്കുട്ടി പോലും സ്വമേധയാ പണി മുടക്കിയില്ലല്ലോ.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2071363349614957/?type=3&__xts__%5B0%5D=68.ARDnFTayf3QytqYziRqVQZF_10dBtjCbqeNx8RAMdhohs3St1Wkc7fnKEWFbpISNmALmcNqv2Rxob2cbUS_bMXdSmKGmxYA5V2RUe6wZQS0gdaxYc5XhP9sV-2wHIwszbsFEfHMoR2NUQ8cTwwENlvZP-brIQYgpVfmW-6lG1LL_l-1QAmwjS9opfyB7jHmtrl3EFkw51LcAeQUJ1T_TxsiUbiaGIOpctCwcYAyJBk-E2GlvJpFIbIeoVN_YqdpdJEGmGypJULxVjy_1cM3lt5EQ0Mxhh4h_u8oMLJ0C28_I5cSXb9rEB_rr4uixEs1GfsHCpYByXdai-9Q089JrKZkrccCPw_aeOWyAsDDXp7kPoNIFF–5YExj&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button