കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച ക്യാം‌പുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു

കുവൈറ്റ് സിറ്റി : അനധികൃതമായി പ്രവർത്തിച്ച ശൈത്യകാല ക്യാം‌പുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു. നോട്ടിസ് നൽകിയിട്ടും നീക്കം ചെയ്യാതിരുന്ന ക്യാം‌പുകളാണ് അഹമ്മദി മുനിസിപ്പൽ അധികൃതർ നീക്കം ചെയ്‌തത്‌. അനധികൃത പരസ്യബോർഡുകളും ഇതോടൊപ്പം നീക്കം ചെയ്‌തു. മുബാറക് അൽ കബീറിലും പരസ്യബോർഡുകൾ നീക്കം ചെയ്തിട്ടുണ്ട്. പ്രദേശത്തു നിന്നും 1776 ക്യുബിക് മീറ്റർ മാലിന്യവും നീക്കം ചെയ്‌തിട്ടുണ്ട്.  3 കടകൾക്കു ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത പരസ്യബോർഡുകൾ ഉണ്ടെന്നും സ്ഥാപിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Share
Leave a Comment