പത്തനംതിട്ട: കഴിഞ്ഞ ദിവസം കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ രണ്ടുപേരെ കുടുക്കിയത് കുഞ്ഞിന്റെ അമ്മയുടെ നിലപാടുമാറ്റം. കുഞ്ഞിനെ ദത്തെടുക്കാന്‍ എത്തിയ അടൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെയും ഇതിനു ഇടനിലക്കാരനായി നിന്ന പന്തളം സ്വദേശി അമീര്‍ഖാനെയുമാണ് പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.
കുഞ്ഞിന്റെ അമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുടെ കുഞ്ഞിനെ നിയമവിധേയമല്ലാതെ ഏറ്റെടുക്കുന്നതിന് കൃഷ്ണന്‍കുട്ടിയും അദ്ദേഹത്തിന്റെ ഭാര്യയും അമീര്‍ഖാന്റെ ഒത്താശയാല്‍ യുവതിയെ സമീപിച്ചു. മാത്രമല്ല ഗര്‍ഭിണിയായ യുവതിയെ ദമ്പതിമാര്‍ വാടകവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ഒപ്പം പ്രസവസംബന്ധമായ ചെലവുകള്‍ എല്ലാം തന്നെ വഹിച്ചുക്കുകയും ചെയ്തു. അതിന് ബദലായി പ്രസവശേഷം കുഞ്ഞിനെ ദമ്പതിമാര്‍ക്ക് നല്‍കാമെന്നുമുള്ള കരാറില്‍ ഇവര്‍ ഏര്‍പ്പെട്ടു. അതുകൂടാതെ പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യയുടെ പേരിലായിരുന്നു. അതോടെ പ്രസവശേഷം ദമ്പതിമാരുടെ പേരില്‍തന്നെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.
എന്നാല്‍ പ്രസവശേഷം യുവതി കുഞ്ഞിനെ വിട്ടുനല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന്റെ അമ്മയുടെ ഈ നിലപാടുമാറ്റാത്തെ തുടര്‍ന്നാണ് സംഭവം പുറത്തായത്. തുടര്‍ന്ന് യുവതിയും കുഞ്ഞും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തി. അതോടെ പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തെ തുടര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബാലനീതി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൃഷ്ണന്‍കുട്ടിയെയും ദത്തെടുക്കാന്‍ ഇടനിലക്കാരനായി നിന്ന അമീര്‍ഖാനെയും പോലീസ് അറസ്റ്റ് ചെയ്തശേഷം റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
Post Your Comments