KeralaLatest NewsIndia

ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം : പ്ര​ധാ​ന​മ​ന്ത്രി​യെ അപമാനിച്ചു ജി സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒ​രാ​ഗ്ര​ഹ​മ​ല്ലേ,ന​ട​ന്നോ​ട്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ക​രു​തിഎന്ന് സുധാകരൻ പറഞ്ഞു.വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തെ​ക്കു​റി​ച്ച്‌ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു.

പ്രേ​മ​ച​ന്ദ്ര​ന്‍, വി​ഷ​യ​ത്തി​ല്‍ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.നേ​ര​ത്തെ, ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്ന​തി​നേ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി അ​തി​ന് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്‍​കി​യി​രു​ന്നി​ല്ല. മ​റ്റ് മ​ന്ത്രി​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ധി​കാ​രി​ക​മാ​യി പ്ര​തി​ക​ര​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button