Latest NewsIndiaCrime

ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കബളിപ്പിച്ച് 62 കോടി രൂപ തട്ടി : നാലു പേര്‍ അറസ്റ്റില്‍

ബംഗളൂരു : മണിപ്പാല്‍ ഗ്രുപ്പിനെ കബളിപ്പിച്ച് 62 കോടി രൂപ തട്ടിയെടുത്ത കേസില്‍ കമ്പനി സീനിയര്‍ മാനേജര്‍ ഉള്‍പ്പടെ നാലു പേര്‍ അറസ്റ്റിലായി. മണിപ്പാല്‍ എജ്യുക്കേഷണല്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്ദീപ് ഗുരുരാജ്, ഭാര്യ സുസ്മിത, സന്ദീപിന്റെ മുന്‍ സഹപ്രവര്‍ത്തക അമൃത ചെങ്കപ്പ, അമൃതയുടെ അമ്മ മീര ചെങ്കപ്പ എന്നിവരാണ് അറസ്റ്റിലായത്.

കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും സഹപ്രവര്‍ത്തകരുടെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button