Latest NewsKerala

കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ല്‍ തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു; രാ​ത്രി യാ​ത്രക്ക് നിരോധനം

ശ​ബ​രി​മ​ല:  ക​രി​യാ​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും മ​ധ്യേ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തില്‍ വ​നം വ​കു​പ്പി​ന്‍റെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. സ​ന്ധ്യ​യ്ക്ക് മു​ന്പ് സ​ന്നി​ധാ​ന​ത്തോ, പ​ന്പ​യി​ലോ എ​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ ക​രി​മ​ല, പു​ല്ല​മേ​ട് വ​ഴി​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും വ​നം വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ച്ചു. ബുധനാഴ്ചയാണ് തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടത്.

ക​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​ന്പ​രാ​ഗ​ത പാ​ത​യാ​യ കോ​യി​ക്ക​ല്‍​ക്കാ​വ്, അ​ഴു​ത​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് വ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തും നി​രോ​ധി​ച്ചു. ഇ​രു​ന്പൂ​ന്നി​ക്ക​ര​യ്ക്കും അ​ഴു​ത​യ്ക്കും മ​ധ്യേ വ​ന​ത്തി​ലൂ​ടെ വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം ന​ട​ന്ന​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

ഇ​നി ഉ​ച്ച​യ്ക്ക് 12 ന് ​ശേ​ഷം അ​ഴു​ത ക​ട​വി​ല്‍ നി​ന്ന് തീ​ര്‍​ഥാ​ട​ക​രെ ക​ട​ത്തി​വി​ടി​ല്ല. മു​ക്കു​ഴി, പു​ത​ശേ​രി, ക​രി​യി​ലാം​തോ​ട്, ക​രി​മ​ല എ​ന്നി​വി​ട​ങ്ങ​യി​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ അ​യ്യ​പ്പ​ന്‍​മാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ താ​വ​ള​ങ്ങ​ളു​ണ്ട്. വൈ​കു​ന്നേ​രം അ​ഞ്ചാ​യാ​ല്‍ ഇ​തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഒ​ന്നി​ല്‍ വിരി വെക്കണമെന്നാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button