ശബരിമല: കരിയാലാംതോടിനും കരിമലയ്ക്കും മധ്യേ കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്ഥാടകന് കൊല്ലപ്പെട്ട സാഹചര്യത്തില്‍ വനം വകുപ്പിന്റെ കര്‍ശന നിയന്ത്രണം. സന്ധ്യയ്ക്ക് മുന്‍പ് സന്നിധാനത്തോ, പന്പയിലോ എത്താന്‍ കഴിയാത്തവര്‍ കരിമല, പുല്ലമേട് വഴികളില്‍ യാത്ര ചെയ്യുന്നത് ഉപേക്ഷിക്കണമെന്നും വനം വകുപ്പ് നിര്‍ദ്ദേശിച്ചു. ബുധനാഴ്ചയാണ് തീര്ത്ഥാടകന് കൊല്ലപ്പെട്ടത്.
കരിമലയിലേക്കുള്ള പരന്പരാഗത പാതയായ കോയിക്കല്‍ക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളില്‍ നിന്ന് വനത്തിലേക്ക് കടക്കുന്നതും നിരോധിച്ചു. ഇരുന്പൂന്നിക്കരയ്ക്കും അഴുതയ്ക്കും മധ്യേ വനത്തിലൂടെ വൈകുന്നേരം ആറിനു ശേഷം നടന്നപോകാന് അനുവദിക്കില്ല.
ഇനി ഉച്ചയ്ക്ക് 12 ന് ശേഷം അഴുത കടവില്‍ നിന്ന് തീര്‍ഥാടകരെ കടത്തിവിടില്ല. മുക്കുഴി, പുതശേരി, കരിയിലാംതോട്, കരിമല എന്നിവിടങ്ങയില്‍ വനത്തിനുള്ളില്‍ അയ്യപ്പന്മാര്ക്ക് വിശ്രമിക്കാന്‍ താവളങ്ങളുണ്ട്. വൈകുന്നേരം അഞ്ചായാല്‍ ഇതില്‍ എവിടെയെങ്കിലും ഒന്നില്‍ വിരി വെക്കണമെന്നാണ് നിര്‍ദ്ദേശം.
Post Your Comments