ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതിരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി 13 വരെ സമ്മേളനം നീണ്ടു നില്‍ക്കും.
ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമായിരിക്കും ഇത്.
ബജറ്റില്‍ ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗത്തെയും കൂടുതല്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നികുതി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഭവന വായ്പയുടെ പലിശയ്ക്ക് നല്‍കുന്ന നികുതിയിളവ് പരിധിയും വര്‍ധിപ്പിച്ചേക്കും.
Post Your Comments