തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്ക സംവരണത്തിനെതിരെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സംവരണം സാമ്പത്തിക പദ്ധതി അല്ല. മുന്‍ കാലങ്ങളില്‍ സിപിഎം ഇതിനെ എതിര്‍ത്തതാണെും വി.എസ് പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസംവരണബില്ല് പാസ്സാക്കരുതെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബില്ലിന്‍മേല്‍ രാജ്യവ്യാപകചര്‍ച്ച ആവശ്യമാണ്.
വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ഈ തീരുമാനം കൊണ്ടു വന്നപ്പോള്‍ സിപിഎം ഇതിനെ എതിര്‍ത്തിരുന്നു.സംവരണം വോട്ടു ബാങ്ക് രാഷ് ട്രീയമായി തരംതാഴ്ത്താനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. പിന്നാക്കവിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ സാമ്പത്തികസംവരണം നടപ്പാക്കുന്നത് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിയോജിപ്പുമായി വി.എസ് രംഗത്തുവന്നത്.
Post Your Comments