Latest NewsKeralaIndia

‘മുന്നോക്ക സമുദായത്തിലും ദരിദ്രനാരായണന്‍മാരുണ്ട് , ബി ജെ പി ഇതിന് തയ്യാറുണ്ടോ?’ കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റിനു ട്രോൾ

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയെ ട്രോളി സോഷ്യല്‍ മീഡിയ . 2017 നവംബറില്‍ കോടിയേരി ബാലകൃഷ്ണന്‍ പോസ്റ്റ്‌ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് . 2017 ല്‍ ചേര്‍ത്ത പോസ്റ്റിന് താഴെ കമന്റുകള്‍ വന്നു നിറയുകയാണ് .മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കി സാമൂഹ്യനീതി നടപ്പാക്കണമെന്നതാണ് ഇടതുപക്ഷ സമീപനം. 

ബി ജെ പി ഇതിന് തയ്യാറുണ്ടോ? എന്ന ചോദ്യമായാണ് കോടിയേരി അന്ന് രംഗത്തെത്തിയത്. മുന്നോക്ക സമുദായത്തിലും വളരെ പാവപ്പെട്ടവരുണ്ട്, ദരിദ്രനാരായണന്‍മാരുണ്ട്. അങ്ങനെയുള്ളവരെ, ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആളുകളെ സംവരണത്തില്‍ പരിഗണിച്ചുകൊണ്ട് സാമൂഹ്യനീതി നടപ്പാക്കണം. അതിനാലാണ് നേരത്തെ തന്നെ മുന്നോക്ക സമുദായത്തില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം കൊടുക്കുക എന്ന സമീപനം ഇടതുപക്ഷം എടുത്തിട്ടുള്ളതെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇത് നടപ്പാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അത് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറുണ്ടോ? ബിജെപി സര്‍ക്കാരിനുമുന്നില്‍ അക്കാര്യം അവതരിപ്പിക്കണമെന്നാണ് ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളത്. അപ്പോള്‍ അവരുടെ തനിനിറം തിരിച്ചറിയാനാവും. എന്ന് ബാലകൃഷ്ണൻ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ തനിനിറം തിരിച്ചറിഞ്ഞോ എന്ന ചോദ്യവുമായാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങുന്നത്. കോടിയേരി പറഞ്ഞാൽ മോദിക്ക് അനുസരിക്കാതിരിക്കാനാകുമോ എന്നും പരിഹാസച്ചുവയോടെ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button