കോട്ടയം : ദേശീയ പണിമുടക്കില്‍ വലഞ്ഞ് ശബരിമല തീര്‍ത്ഥാടകരും. പണിമുടക്കില്‍ ശബരിമല സര്‍വ്വീസുകള്‍ മുടങ്ങിലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ജീവനക്കാരുടെ കുറവും പമ്പയിലേക്ക് പോയ സര്‍വ്വീസുകള്‍ കോട്ടയത്തേക്ക് തിരികെയെത്താത്തതും തീര്‍ത്ഥാടകരെ വലച്ചു.
അന്യസംസ്ഥാനത്ത് നിന്നടക്കമെത്തിയ ഭക്തര്‍ മണിക്കൂറുകളോളം ബസ്സിനായി സ്റ്റാന്‍ഡില്‍ കാത്തിരുന്നു. അതേ സമയം ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയത്ത് നിന്ന് ടാക്‌സികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
Post Your Comments