MollywoodLatest NewsKerala

‘കാര്‍ ഡിക്കി ഒരു ആകാശം’ : ‘ചന്ദ്രനും നക്ഷത്രവുമായി’ പ്രിയാ വാര്യറും റോഷനും – ഫോട്ടോഷൂട്ട് വൈറല്‍

കൊച്ചി : ‘ഒരു അഡാര്‍ ലവ്’ എന്ന തങ്ങളുടെ കന്നി സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ താരങ്ങളായവരാണ് പ്രിയ വാര്യരും റോഷനും. സംസ്ഥാനത്തിനകത്ത് മാത്രമല്ല രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് സിനിമയിലെ ഈ മിന്നും പ്രണയജോഡികള്‍ക്ക് ആരാധകരുണ്ട്.

പ്രിയയാകട്ടെ ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ ഹിന്ദി ചിത്രത്തിലും അഭിനയിക്കാന്‍ ഒരുങ്ങുന്നു. ഇവര്‍ രണ്ടു പേരെയും വെച്ച് എടുത്ത പുതിയ ഫോട്ടോ ഷൂട്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രിയ വാര്യറാണ് തന്റെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

വര്‍ണ്ണ വിളക്കുകളാല്‍ സജ്ജീകരിച്ച ഒരു കാര്‍ ഡിക്കിയില്‍ വെച്ചെടുത്ത ഫോട്ടോകള്‍ ഏറെ മനോഹരമാണ്. ആല്‍ബര്‍ട്ട് വില്യമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഞാനാണ് ‘നിന്റെ ചന്ദ്രന്‍ നീയാണ് എന്റെ നക്ഷത്രം’ എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

https://www.instagram.com/p/BsXZ7m9nmzg/

shortlink

Related Articles

Post Your Comments

Related Articles


Back to top button